
തൃശൂർ • സ്വരാജ് റൗണ്ടിൽ മീനുമായി എത്തിയ പെട്ടി ഓട്ടോ മറിഞ്ഞു. റോഡിൽ നിരന്ന മീനിന്റെ മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണു മീൻവണ്ടി മറിഞ്ഞത്. റോഡിൽ നിറയെ മീൻ ചതഞ്ഞരഞ്ഞതോടെ ദുർഗന്ധം വമിച്ചു. ഒടുവിൽ പൊലീസെത്തി ഗതാഗതം തിരിച്ചു വിട്ട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന വെള്ളം ഒഴിച്ച് റോഡ് വ്യത്തിയാക്കി.
ചതഞ്ഞരഞ്ഞ മീൻ റോഡരികിലെ കാനയിലൂടെ ഒഴുക്കിക്കളഞ്ഞ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാ സേന ഒരു മണിക്കൂർ പ്രയത്നിച്ചാണു റോഡ് വൃത്തിയാക്കിയത്. അഗ്നിരക്ഷാ ഓഫിസർ ഡവർ കെ.എൽ എഡ്വർഡ്, ഓഫിസർമാരായ ലൈജു, സതീഷ്, ഫിറോസ്, പ്രദീപ് – എന്നിവർ നേതൃത്വം നൽകി.