കേരളത്തിൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ധാരണയായി..

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് ഇന്നത്തെ സർവകക്ഷിയോഗത്തിൽ ധാരണ. തീവ്രമായ രോഗ ബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിൽ ഉള്ളതുപോലെ ഇനിയും വേണ്ടിവന്നാൽ ഏർപ്പെടുത്തണമെങ്കിലും, സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എല്ലാ പാർട്ടികളും ചേർന്ന യോഹഗത്തിൽ തീരുമാനിച്ചു.

തീരുമാനത്തോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു എങ്കിലും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു..