പുന്നയൂർപഞ്ചായത്തിൽ ‘സിംഗപ്പൂർ പാലസ്’ കോ വിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആവാൻ ഒരുങ്ങുന്നു. കോ വിഡ് രോഗവ്യാപന സാഹചര്യത്തിൽ കോ വിഡ് പോസിറ്റീവാകുകയും എന്നാൽ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രം പ്രകടമാക്കുകയും ചെയ്യുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാണ് കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ.
ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തിരഞ്ഞെടുത്ത സിംഗപ്പൂർ പാലസ്, 150പേർക്ക് ചികിത്സ നൽകാവുന്ന രീതിയിൽ ആണ് കിടക്കകൾ ഒരുങ്ങുന്നത്. പഞ്ചായത്തും ആരോഗ്യ-സന്നദ്ധ പ്രവർത്തകരും ചേർന്ന് സോപ്പ് ലായിനി ഉപയോഗിച്ച് ഹാൾ അണുനശീകരണം നടത്തുകയും കട്ടിൽ, കിടക്ക എന്നിവ സജ്ജമാക്കുകയും ചെയ്തു. കോ വിഡ് വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കാനുള്ള പ്രയത്‌നത്തിലാണിവർ.