വടക്കാഞ്ചേരി: ഓട്ടുപാറ മാർക്കറ്റിൽ സഹായിയായ അമ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവർക്ക് തിങ്കളാഴ്ച വീണ്ടും ആന്റിജൻ പരിശോധന നടത്തും. 60 പേരുടെ പരിശോധന വ്യാഴാഴ്ച നടത്തി.
പട്ടാമ്പി മാർക്കറ്റിൽനിന്നാണ് ഇവിടെയും മീൻ എത്തുന്നത്. ഓട്ടുപാറ, അത്താണി മാർക്കറ്റുകളും ഓട്ടുപാറ മേഖലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടപ്പിച്ചു.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർ സ്വയം ക്വാറന്റീനിൽ പോകണമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിൽ മീൻകച്ചവടം പൂർണമായി നിരോധിച്ചു.
വരവൂർ പഞ്ചായത്തിൽ നിരീക്ഷണത്തിലുളള 48 പേരുടെ കോവിഡ് പരിശോധന ശനിയാഴ്ച വനിതാ തൊഴിൽ പരിശീലനകേന്ദ്രത്തിൽ നടത്തും.