തൃശൂർ ജില്ലയിൽ 23 ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി..

thrissur-containment-covid-zone
thrissur-containment-covid-zone

തൃശൂർ ജില്ലയിൽ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

പാവറട്ടിഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്,പോർക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകൾ, പുത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭ 31ാം ഡിവിഷൻ, തൃശൂർ കോർപറേഷൻ 40, 44 ഡിവിഷനുകൾ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാർഡുകൾ, നെൻമണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകൾ

വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. അതേസമയം, രോഗപകർച്ച സാധ്യത കുറഞ്ഞ ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷനും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാർഡുകളിലും ഡിവിഷനുകളിലും നിയന്ത്രണങ്ങൾ തുടരുമെന്നും അറിയിച്ചു.