തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…

Covid-Update-thrissur-district-collector

തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.

ഇരിങ്ങാലക്കുടകെഎസ്ഇ ക്ലസ്റ്ററിൽ നിന്നുളള സമ്പർക്കം വഴി 16 പേർക്ക് രോഗം പകർന്നു. പുത്തൻചിറ സ്വദേശി (33, സ്ത്രീ), പുത്തൻചിറ സ്വദേശി (10, പെൺകുട്ടി), പുത്തൻചിറ സ്വദേശി (5, ആൺകുട്ടി), പുത്തൻചിറ സ്വദേശി (83 , പുരുഷൻ), പുത്തൻചിറ സ്വദേശി (70, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (60, പുരുഷൻ), പൂമംഗലം സ്വദേശികളായ (37, പുരുഷൻ), (39, സ്ത്രീ), ചേലൂർ സ്വദേശി (39, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (52, പുരുഷൻ), മുരിയാട് സ്വദേശികളായ (61, സ്ത്രീ), (69, പുരുഷൻ), പുത്തൻചിറ സ്വദേശി (83, പുരുഷൻ), (70, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), ചേർപ്പ് സ്വദേശി (52, പുരുഷൻ) എന്നിവരാണ് കെഎസ്ഇ സമ്പർക്കപ്പട്ടികയിലുളളത്.

ഇരിങ്ങാലക്കുട കെഎൽഎഫിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷൻ), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേർക്കാണ്. ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 5 ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷൻ), (31, പുരുഷൻ), (30, പുരുഷൻ), (53പുരുഷൻ), (49, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട സിവിൽ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂർ സ്വദേശിക്ക് (49, പുരുഷൻ) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പർക്കത്തിലൂടെ രോഗം പകർന്നവർ- എനമാക്കൽ സ്വദേശി (51, പുരുഷൻ), കുന്നംകുളം സ്വദേശി (47, പുരുഷൻ), ആർത്താറ്റ് സ്വദേശി (12, ആൺകുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷൻ), കൊമ്പിടി സ്വദേശി (6 വയസ്സുളള ആൺകുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെൺകുട്ടി), കാട്ടകാമ്പൽ സ്വദേശി (26, സ്ത്രീ), തുരുവൻകാട് സ്വദേശി (69, പുരുഷൻ), അരിപ്പാലം സ്വദേശി (43, പുരുഷൻ), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവൻകാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷൻ), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷൻ),

മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂർ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂർ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), ചാവക്കാട് ജോലി ചെയ്യുന്ന വളാഞ്ചേരി സ്വദേശി (48, പുരുഷൻ), പേരകം സ്വദേശി (36, പുരുഷൻ), തേലപ്പിള്ളി സ്വദേശി, വേളൂർ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷൻ), കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷൻ), ചേർപ്പ് സ്വദേശി (32, പുരുഷൻ), ചാലക്കുടി സ്വദേശി (55, പുരുഷൻ), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷൻ), (28, പുരുഷൻ),

പോർക്കുളം സ്വദേശികളായ (32, പുരുഷൻ), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷൻ), മറ്റൊരു സമ്പർക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷൻ), (32, പുരുഷൻ), ചാവക്കാട് സ്വദേശി (52, പുരുഷൻ)ജൂലൈ 9 ന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ വന്ന പുരുഷൻമാരായ 5 അതിഥി തൊഴിലാളികൾ (18), (47), (39), (27), (39) ക്ക് രോഗം സ്ഥിരീകരിച്ചു.

ജൂലൈ 21 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന പന്നിത്തടം സ്വദേശി (60, സ്ത്രീ), ജൂലൈ 9 ന് നാമക്കൽ നിന്ന് വന്ന രാമവർമ്മപുരം സ്വദേശി (53, പുരുഷൻ), ജൂലൈ 6 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (25, പുരുഷൻ), ജൂലൈ 21 ന് ഗോവയിൽ നിന്ന് വന്ന കോടാലി സ്വദേശി (53, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), ജൂലൈ 15 ന് പൂനെയിൽ നിന്ന് വന്ന ആട്ടോർ സ്വദേശി (30, പുരുഷൻ), ജൂലൈ 3 ന് ഒഡീഷയിൽ നിന്ന് വന്ന മുളങ്കുന്നത്തുകാവ് സ്വദേശി (46, പുരുഷൻ), ജൂലൈ 8 ന് ജിദ്ദയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (54, പുരുഷൻ), എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 399 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13378 പേരിൽ 12981 പേർ വീടുകളിലും 397 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.