തൃശൂർ ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.

thrissur-containment-covid-zone
thrissur-containment-covid-zone

കോ വിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡ്, കടവല്ലൂരിലെ 15, 16, 17 വാർഡുകൾ, മതിലകത്തെ 14-ാം വാർഡ്, തിരുവില്വാമലയിലെ 10-ാം വാർഡ്, പടിയൂരിലെ 1, 13, 14 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.കടങ്ങോട് ഗ്രാമ പഞ്ചായത്ത് 4, 5 വാർഡുകൾ, കുന്നംകുളം നഗര സഭ 3, 17,21, 26,33 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകൾ, ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്ത് വാർഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാർഡ് 11, ആളൂർ ഗ്രാമപഞ്ചയാത്ത് വാർഡ് 1, കൊരട്ടി പഞ്ചായത്ത് വാർഡ് 1, താന്ന്യം പഞ്ചായത്ത് വാർഡ് 9,10, കടവല്ലൂർ പഞ്ചായത്ത് വാർഡ് 18,കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, തൃശൂർ കോർപ്പറേഷൻ 36,49 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂർ ഗ്രാമപഞ്ചായത്ത് 7, 8, 12, 3 വാർഡുകൾ,

വളളത്തോൾനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 10, വരവൂർ പഞ്ചായത്ത് 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചാത്ത് വാർഡ് 03, 11 ചേലക്കര ഗ്രാമപഞ്ചായത്തിലെ 03, 17, 20, 21, 22 വാർഡുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 7, പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 6, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാർഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 11,13,14, 15,മാള ഗ്രാമപഞ്ചായത്ത് വാർഡ് 16,കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,4വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണായി തുടരും.