മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ പൊളിച്ചു നീക്കൽ ആരംഭിച്ചു.

തൃശൂർ വർഷങ്ങളായി ഗതാഗത കുരുക്ക് അനുഭവിക്കുന്നഭാഗമാണ് പോസ്റ്റ് ഓഫീസിന്റെപുറകുവശം.എന്നാൽ തൃശ്ശൂരിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളിലും ഗതാഗത കുരുക്ക് നിയതന്ത്രിക്കാനുള്ള മാറ്റങ്ങൾ വരുത്തിയിട്ടും ഈ ഭാഗം മാത്രം ചെയ്യാൻ സാധിച്ചിട്ടില്ല എന്നതിന് പരിഹാരമാവുകയാണ്.

മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ പോസ്റ്റ് ഓഫീസിന്റെ പുറകിൽ സ്ഥിതിചെയ്തിരുന്ന മാരിയമ്മൻ കോവിലിന്റെമതിൽ പൊളിച്ചു നീക്കാൻ ആരംഭിച്ചു. മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനത്തിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. മതിൽ പൊളിച്ചു നീക്കാൻ ക്ഷേത്ര ഭാരവാഹികൾ സന്നദ്ധത അറിയിച്ചിരുന്നു.