പണം കടം ചോദിച്ച് വീട്ടിലെത്തി സ്വർണ്ണവും പണവും മോഷടിച്ചു..

കൊരട്ടിയിൽ പണം കടം ചോദിച്ച് അയൽ വീട്ടിലെത്തി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. ആറാം തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മങ്ങാട്ടുപറമ്പിൽ ശശിയുടെ ഭാര്യ വിജയമ്മ (55)യെയാണ് ഇൻസ്പെക്ടർ ബി.കെ.അരുണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. തോട്ടത്തിൽ  റോസിലിയുടെ വിട്ടിൽ നിന്നായിരുന്നു കവർച്ച. അലമാരയും ലോക്കറും തുറക്കുന്നതു കണ്ട വിജയമ്മ താക്കോൽ വയ്ക്കുന്ന് സ്ഥലം മനസ്സിലാക്കി.

പണം വാങ്ങി പോയ ശേഷം റോസിലി തുണിയലക്കുന്ന സമയത്തു വീണ്ടും എത്തി 3 പവൻ മാലയും 3 ഗ്രാം തൂക്കമുള്ള 3 മോതിരങ്ങളും 6250 രൂപയും കവരുകയായിരുന്നെന്ന് പൊലീസ് ഇറങ്ങുന്നതുകണ്ട് ദൃക്സാക്ഷിയുടെ മൊഴിയെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തതെങ്കിലും സമ്മതിച്ചില്ല. തുടർന്ന് പൊലീസ് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണാ ഭരണങ്ങൾ ഗ്യാസ് സിലണ്ടറിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മേലൂരിൽ നിന്ന് 2 മാസം മുൻപാണ് വിജയമ്മയും കുടുംബവും ആറാംതുരുത്തിലെ വാടക വീട്ടിലെത്തിയത്.