സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 274 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 528 പേർക്ക് രോഗം. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല… തിരുവനന്തപുരം. 151. കൊല്ലം 85 എറണാംകുളം 80. മലപ്പുറം 61. കണ്ണൂര്‍ 57. പാലക്കാട് 46. ആലപ്പുഴ 46 കാസര്‍കോഡ്. 40. പത്തനംതിട്ട. 40. കോഴിക്കോട് 39. കോട്ടയം39 തൃശൂര്‍ 19. വയനാട് 17..

ഇന്ന് തൃശൂരില്‍ കൊ വിഡ് സ്ഥിരീകരിച്ചവരുട വിവരങ്ങള്‍ ഇങ്ങിനെ. ജില്ലിയില് ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർക്ക് രോഗമുക്തി ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 21) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷൻ), (18, സ്ത്രീ), 16 വയസ്സുള്ള പെൺകുട്ടി, (26, പുരുഷൻ), (42, സ്ത്രീ), കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷൻ)

എറണാകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂർ സ്വദേശി (46, പുരുഷൻ), ഐടിബിപി ക്യാംപിൽ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷൻ), ജൂലൈ 8 ന് ശ്രീനഗറിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷൻ), ജൂലൈ 15 ന് മുംബെയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷൻ), ജൂലൈ 15 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (33, പുരുഷൻ), ജൂൺ 29 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (70, സ്ത്രീ),

ജൂൺ 29 ന് സൗദിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (41, പുരുഷൻ), ജൂലൈ 7 ന് അബുദാബിയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (29, പുരുഷൻ), ജൂലൈ 3 ന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷൻ), ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയിൽ നിന്ന് നെൻമണിക്കര സ്വദേശി (46, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551. രോഗം സ്ഥിരീകരിച്ച 315 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 3 തദ്ദേശസ്ഥാപനപ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ, പോർക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ 3, 20, 21, 22 വാർഡുകളുമാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിനുപുറമേ നേരത്തെ പ്രഖ്യാപിച്ചിട്ടുളള കുന്നംകുളം നഗരസഭ 3, 7, 8, 10, 11, 12, 15, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകൾ, ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷൻ, കടങ്ങോട് ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്ത് വാർഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാർഡ് 11, ആളൂർ ഗ്രാമപഞ്ചയാത്ത് വാർഡ് 1, കൊരട്ടി പഞ്ചായത്ത് വാർഡ് 1, താന്ന്യം പഞ്ചായത്ത് വാർഡ് 9, 10, കടവല്ലൂർ പഞ്ചായത്ത് വാർഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, തൃശൂർ കോർപ്പറേഷൻ 36, 49 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂർ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാർഡുകൾ, വളളത്തോൾനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 10, വരവൂർ പഞ്ചായത്ത് 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 3, ചേലക്കര ഗ്രാമപഞ്ചയാത്ത് വാർഡ് 17, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 7, പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 6, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാർഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാർഡ് 16 എന്നിവ കണ്ടെയ്ൻമെന്റ് സോണായി തുടരും..