തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് സമൂഹവ്യാപന സാദ്ധ്യത. കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു. കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയതെന്നാണ് വിവരം കിട്ടിയത്.

പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലും രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്.