സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തൃശൂരില്‍ ഇന്ന് കൊ വിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ. ഇന്ന് ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൊ വിഡ് 19 സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. 45 പേര്‍ രോഗമുക്തരായി
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47, പുരുഷൻ), സമ്പർക്കം മൂലം രോഗം പകർന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷൻ)

കുവൈറ്റിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരിത്തി സ്വദേശി (47, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി ( 35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂർക്കര സ്വദേശി (35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20, പുരുഷൻ), (50, പുരുഷൻ), പട്ടാമ്പി മാർക്കറ്റിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 7 പേർ പാഞ്ഞാൾ സ്വദേശി (38, പുരുഷൻ)

ചൂണ്ടൽ സ്വദേശികളായ (32, 16, 21 വയസ്സുളള പുരുഷൻമാർ), ദേശമംഗലം സ്വദേശി (49, പുരുഷൻ), കടവല്ലൂർ സ്വദേശി(49, പുരുഷൻ), വള്ളത്തോൾ നഗർ സ്വദേശി (56, പുരുഷൻ), ജൂൺ 18 ന് ഉത്തരാഖണ്ഡിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (31, പുരുഷൻ), ജൂൺ 21 ന് തിരുവനന്തപുരത്ത് നിന്ന് വന്ന ബിഎസ്എഫ് ജവാൻ (37, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(37, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (31, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(42, പുരുഷൻ)

ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (51, പുരുഷൻ), ജൂലൈ 1 ന് സൗദിയിൽ നിന്ന് വന്ന എസ്എൻപുരം സ്വദേശി (42, പുരുഷൻ), ജൂലൈ 3 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (40, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി (38, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ചാമക്കാല സ്വദേശി (52, പുരുഷൻ), ജൂൺ 28 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂലൈ 6 ന് ദുബായിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (37, പുരുഷൻ), ജൂലൈ 14 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (28, സ്ത്രീ),

ജൂലൈ 1 ന് ഖത്തറിൽ നിന്ന് വന്ന കരുമാത്ര സ്വദേശി (22, പുരുഷൻ), ജൂലൈ 6 ന് ജിദ്ദയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി (36, പുരുഷൻ), ജൂലൈ 14 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (33, പുരുഷൻ), ജൂൺ 27 ന് ഷാർജയിൽ നിന്ന് വന്ന പോട്ട സ്വദേശി (56, പുരുഷൻ), ജൂലൈ 1 ന് ദുബായിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (31, പുരുഷൻ), ജൂലൈ 6 ന് ബിഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (24, പുരുഷൻ), ജൂലൈ 6 ന് ബിഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (52, പുരുഷൻ), ജൂലൈ 14 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (43, പുരുഷൻ), ജൂലൈ 6 ന് ബീഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (29, പുരുഷൻ), ജൂലൈ 10 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കടവല്ലൂർ സ്വദേശി (29, പുരുഷൻ),

എന്നിങ്ങനെ ജില്ലയിൽ ആകെ 42 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 866 ആയി. ഇതു വരെ രോഗമുക്തരായവർ 545 ആണ്. രോഗം സ്ഥിരീകരിച്ച 302 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13515 പേരിൽ 13184 പേർ വീടുകളിലും 331 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 20) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 862 പേരെ തിങ്കളാഴ്ച (ജൂലൈ 20) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1303 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.