കാളിയറോഡ് കളപ്പാറയിൽ ഇന്നലെ രാവിലെ തെരുവ് നായ്ക്കളുടെ വളഞ്ഞിട്ടു ആക്രമണംനേരിട്ട പെൺ മാനെ നാട്ടുകാർ രക്ഷപ്പെടുത്തി. കാരയ്ക്കൽ സജി, മങ്ങാരത്തിൽ ബേബി, മേപ്പാടത്ത് യൂസഫ് എന്നിവർ ചേർന്നാണു രക്ഷപ്പെടുത്തിയത്. നായകളുടെ ആക്ര മണത്തിൽ പിന്കാലിനു പരിക്കേറ്റമാനിന് ആവശ്യമായ പ്രാഥമിക ശുശ്രൂഷനൽകി എളനാട് ഫോറെസ്റ്റ് നിരീക്ഷണത്തിലാ ക്കിയിരിക്കുകയാണ്. വെറ്റിനറി സർജൻ എത്തിയാണ് തുടർന്നുള്ള ചികിത്സ ലഭ്യമാക്കുന്നത്.