തൃശ്ശൂരിലെ വാണിയംപാറയിൽ, കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കൽ പതിവാകുന്നു..

തൃശ്ശൂരിലെയും പാലക്കാട്ടെയും അതിർത്തിയായ വാണിയംപാറയിൽ ഇരുമ്പുപാലം, ഹൈവേയിൽ നിന്നും 20മീറ്റർ മാറി ഉള്ള പൗലോസ് എന്നയാളുടെ വീടിനു സമീപമുള്ള കൃഷിയിടം ആണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്.

ഇതിപ്പോൾ മൂന്നാമത്തെ ദിവസമാണ് തുടർച്ചയായി കാട്ടാന വാഴ കൃഷി നശിപ്പിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിരന്തരം പരാതി സമർപ്പിക്കുന്നുണ്ട് എങ്കിലും ഇതുവരെ വേണ്ടവിധത്തിലുള്ള നടപടികൾ ഒന്നും എടുത്തിട്ടില്ല എന്ന് സമീപവാസികൾ ആരോപിക്കുന്നു.

ഹൈവേയിൽ നിന്നും ഇത്ര അടുത്തുള്ള ഉള്ള സ്ഥലത്ത് വരെ കാട്ടാന ഇറങ്ങുന്നു. ജനവാസം ഉള്ള മേഖലയിൽ ഇങ്ങനെ സ്ഥിരമായി കാട്ടാന ഇറങ്ങുന്നതിനാൽ സമീപവാസികൾ ഓരോ ദിവസവും ഭയത്തോടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.