അതിരപ്പിള്ളി: രാജ വെമ്പാലയെ പിടിക്കാനെത്തിയവരും, കാഴ്ചക്കാരും ചിതറിയോടി.

അതിരപ്പിള്ളി പരിയാരം റേഞ്ചിലെ വന പാലകർ രാജ വെമ്പലയെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം. പിള്ളപ്പാറയിൽ പുഴക്കടവിൽ ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ രാജവെമ്പാലയെ കണ്ടത് അറിഞ്ഞാണ് വനപാലകർ എത്തിയത്.

പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ മൊബൈൽ ക്യാമറയുമായി കാണികൾകൂടി. ഇതേ തുടർന്ന് രാജ വെമ്പാല കുറ്റിക്കാട്ടിൽ ഒളിക്കുകയും വനപാലകർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാവുകയും ചെയ്തു. എന്നാൽ അല്പ സമയത്തിനുള്ളിൽ തന്നെ രാജ വെമ്പാല തല ഉയർത്തുകയായിരുന്നു. ഇതേ തുടർന്ന് കാണികളും പിടിക്കാൻ വന്നവരും ചിതറിയോടി. രാജ വെമ്പാലയാകട്ടെ തനിക്ക് പിടികൊടുക്കാൻ മനസ്സില്ല എന്ന മട്ടിൽ പുഴയിലേക്കും പോയി.