കോ വിഡ്-19  പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!

കോ വിഡ്-19  പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിക്കുന്നു.

രാവിലെ മാർക്കറ്റിൽ എത്തുന്ന വ്യാപാരികൾ, കയറ്റിറക്ക് തൊഴിലാളികൾ, വാഹന ഡ്രൈവർമാർ, മൊത്ത – ചില്ലറ വ്യാപാരികൾ എന്നിവർക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്.
20.07.2020 തിങ്കളാഴ്ച മുതൽ ശക്തൻ നഗർ പച്ചക്കറി മാർക്കറ്റിൽ രാവിലെ 09.00 മണിവരെ ടോക്കൺ മുഖാന്തിരം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ.

21.07.2020 ചൊവ്വ മുതൽ ശക്തൻ നഗർ മത്സ്യ-മാംസ മാർക്കറ്റിൽ രാവിലെ 08.00 മണിവരെ ടോക്കൺ മുഖാന്തിരം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ.
നിശ്ചിത സമയത്തിനു ശേഷം മാർക്കറ്റുകളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് ടോക്കൺ ആവശ്യമില്ല. കോവിഡ് -19 പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്.

ടോക്കൺ ആവശ്യമുള്ളവർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0487 2424192.