കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച്  മരിച്ചു..

ഇരിങ്ങാലക്കുട:- കാട്ടുങ്ങച്ചിറ സ്വദേശി ഒമാനിൽ കോ വിഡ് ബാധിച്ച്  മരിച്ചു. ഒമാനിലെ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചുദേവസ്സി മകന്‍ ജോയ് 62 വയസ്സ് ആണ് മരിച്ചത്.

മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ- മേഴ്‌സി . മകൾ-സൗമ്യ മരുമകൻ – സിജോ.