ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

തൃശൂർ: പാതയിലെ വള്ളത്തോൾ നഗർ റെയിൽവേ റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ടി ഓടിച്ചിരുന്ന അത്താണി വീട്ടിൽ അരുൺ ബാബു. (37) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏകതേശം 4.30 ഓടെയാണ് സംഭവം. അരമണിക്കൂറോളം ഗതാഗതം
തടസ്സപ്പെട്ടു.

വാഹനത്തിന്റെ എ. സി യിൽ നിന്ന് പുക
വരുന്നത് കണ്ട് യുവാവ് കാർ നിർത്തി
പുറത്തിറങ്ങി അപ്പോളേക്കും തീ പിടിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസും, ഷൊർണൂർ അഗ്നിശമന സേനയും, ചേർന്നു തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ചു.