സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തി നേടിയതായും കോവിഡ് അവലോകനയോഗത്തിനുശേഷം അദ്ധേഹം പറഞ്ഞു. രണ്ട് മരണം

തിരുവനന്തപുരം ജില്ലയിലെ അരുൾദാസ്, ബാബുഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്  .ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 19 ആരോഗ്യ പ്രവർത്തകർ, 1 ഡി.എസ്.സി ജവാൻ, 1 ഫയർഫോഴ്സ് ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂർ 39, കാസർകോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂർ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂർ 38, കാസർകോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.