സർട്ടിഫിക്കറ്റ് നൽകാത്ത പുക പരിശോധനാ കേന്ദ്രങ്ങൾക്ക് എതിരെ നടപടി..

തൃശ്ശൂർ : കൃത്യമായ സർട്ടിഫിക്കറ്റുകൾ നൽകാത്ത പുക പരിശോധനാ കേന്ദ്രങ്ങൾക്കെതിരെ നടപടി.. 2017 ഏപ്രിൽ ഒന്നിന് ശേഷം റജിസ്റ്റർ ചെയ്ത ബിഎസ്-4 വാഹനങ്ങൾക്ക് 12 മാസത്തെ പുക പരിശോധനാ സർട്ടിഫിക്കറ്റുകളാണ് പരിശോധനാ കേന്ദ്രങ്ങൾ നൽകേണ്ടത്.

എന്നാൽ 12 മാസത്തെ സർട്ടിഫിക്കറ്റുകൾക്ക് പകരം ആറ് മാസത്തെ സർഫിക്കറ്റുകളാണ് പുക പരിശോധനാ കേന്ദ്രങ്ങൾ നൽകുന്നതെങ്കിൽ വാഹന ഉടമകൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ബന്ധപ്പെട്ട ആർ ടി ഒ ഓഫീസിൽ അറിയിക്കണമെന്നും സത്യാവസ്ഥ ബോധ്യപ്പെട്ടാൽ പുക പരിശോധനാ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.