മണ്ണുത്തി മുളയം റോഡിൽ വാഹനാപകടം. റോഡ് മുറിച്ചു കടക്കുന്ന യുവതിയെ പട്ടിക്കാട് ഭാഗത്തുനിന്നും വന്ന ഇരുചക്ര വാഹനമാണ് ഇടിച്ചത്.ഏകദേശം ഏഴരയോടെ ആണ് സംഭവം. സംഭവം അറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ ആംബുലൻസ് എത്തുമ്പോഴേക്കും യൗവതിയെ സമീപ വാസികൾ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
മണ്ണുത്തി വടക്കഞ്ചേരി ദേശിയ പാതയിൽ റോഡ് മുറിഞ്ഞു കടക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ അശാസ്ത്രീയത ഉള്ളതിനാൽ ഈ മേഖലയിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.