തൃശ്ശൂർ : മണ്ണംപേട്ടയിൽ മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേരെ വനപാലകർ പിടികൂടി. മണ്ണംപേട്ട പൂക്കോട് സ്വദേശികളായ പ്ലാവളപ്പിൽ ഷൈജു, ചുള്ളിക്കാട്ടിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 കിലോയിലേറെ തൂക്കമുള്ള മാലബാബിന്റെ ഇറച്ചി പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് 2 പേർ ഒളിവിലാണ്. വട്ടണാത്ര സ്വദേശി ബിജു, പൂക്കോട് സ്വദേശി വിനീഷ് എന്നി വരെ പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവർ ആമ്പല്ലൂരിൽ നിന്ന് മലമ്പാമ്പിനെ കൊന്ന് ഇറച്ചിയാക്കിയ ശേഷം കറിവെക്കുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ വനപാലകർ പിടികൂടിയത്.പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ആർഎഫ്ഒ എം.വി.ശ്രീകാന്ത്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.അശോകൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ആർ.മോഹനൻ, ഇ.വി.ദീപക്, ബിജു ജോർജ്, എസ്.വി.ജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.