കുന്നംകുളം ട്രിപ്പില്‍ ലോക്ക് ഡൗണിലേക്ക്…

കുന്നംകുളം: ആശങ്കകള്‍ കനക്കുന്നു. നഗരം ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന് നഗരസഭയില്‍ കുടംബശ്രീ ജീവനക്കാരുള്‍പടേ 18 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥര്‍. ഒരു റവന്യൂ ഉദ്ധ്യോഗസ്ഥന്‍. ഡ്രൈവര്‍ എന്നിവര്‍ക്കും, കുടുംബശ്രീ അംഗങ്ങളായ 14പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭ പൂര്‍ണ്ണമായും അടച്ചിടും.

സമൂഹ വ്യാപനം കണക്കിലെടുത്ത് കേരളത്തില്‍ അതി ജാഗ്രത നിര്‍ദ്ധേശം പുറപെടുവിച്ച ജില്ലകളില്‍ ഒന്നാണ് തൃശൂര്‍ എന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചെറുകുന്ന് മേഖലയില്‍ കോട്ടയില്‍ റോഡിലെ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കടങ്ങോട് സ്വദേശി ഉള്‍പടേ മറ്റു 10 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങേണ്ട സാഹചര്യമായതിനാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.