മക്ക : സൗദിയിലെ ജൂമൂമിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മ രിച്ചു. ചാലക്കുടി മാംബ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാറാണ് (49) മ രിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആ ഘാതത്തിൽ തീ പിടുത്തമുണ്ടായി.
സംഭവസ്ഥലത്ത് വെച്ചു തന്നെ ബിനോജ് മരിക്കുകയായിരുന്നു. ഈ അപകടത്തിൽ മറ്റ് രണ്ടു പേർ കൂടി മ രിച്ചു. അവർ ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല . രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 13 വർഷമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ബിനോജ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃ തദേഹം സൗദിയിൽ തന്നെ ഖബറടക്കും.