കേരളത്തിൽ ഇന്ന് 449 പേർക്ക് കോ വിഡ് 19…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി 140 പേർ വിദേശത്ത് വന്നവർ. 64 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം വഴി 144 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ 119, തിരുവനന്തപുരം 763, മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂർ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂർ 9,

കാസർകോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് പോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂർ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂർ 20 കാസർകോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

24 മണിക്കൂറിനിടെ 12230 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇന്ന് 713 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്. തുറവൂർ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂർ മുൻസിപ്പാലിറ്റികളിലെ എല്ലാ വാർഡുകളിലു ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃശൂര്‍. ജില്ലിയില്‍ ഇന്ന് 9 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു)  മസ്‌കറ്റില്‍ നിന്ന് വന്നകൊടുങ്ങല്ലൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്‍) കൈനൂരിലുള്ള BSF ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ BSF ജവാന്‍(52 വയസ്സ്, പുരുഷന്‍) മസ്‌ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്‍)

റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി(30 വയസ്സ്, സ്ത്രീ) ഇരിങ്ങാലക്കുട KSE യില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര് (38 വയസ്സ്, പുരുഷന്‍) (36 വയസ്സ് പുരുഷന) (58 വയസ്സ്, പുരുഷന്‍) .ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റീനിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശി(28 വയസ്സ്, പുരുഷന്‍, സമ്പര്‍ക്കം. ആകെ9 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.