ചാരായം വാറ്റ്.. യുവാവ് അറസ്റ്റിൽ.

ചാലക്കുടി: കാഞ്ഞിരപ്പിള്ളി മുനിപ്പാറയിൽ പാറമടയിൽ ചാരായം വാറ്റുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈനിക്കര വിനോദി (21)നെയാണ് പോലീസ് പിടികൂടിയത്. 2.4 ലിറ്റർ ചാരായം കണ്ടെടുത്തു.

കൂടാതെ വാഷും വാറ്റു പകരണങ്ങളും പിടിച്ചെടുത്തു. ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.എസ്. സന്ദീപ്, എസ്.ഐ.മാരായ. നൗഷാദ്, സി.പി.ഒ.മാരായ ഷിജു, പ്രമോദ്, എ.എസ്. ഷാജൻ, സജി വർഗീസ്, വി.എം. സജിനി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.