മാസങ്ങളായിട്ടും കത്തി നശിച്ച ലോറി മാറ്റാതെ ദേശീയ പാതയോരത്ത്..

ചാവക്കാട്: കത്തിനശിച്ച ലോറി നാലുമാസമായിട്ടും ദേശീയപാതയോരത്ത് നിന്ന് മാറ്റുന്നില്ലെന്ന് ആക്ഷേപം. ചാവക്കാട്ടേക്ക് കോഴിക്കോടുനിന്ന് ലോഡുമായി വന്ന ലോറിയാണ് മാസങ്ങൾക്ക് മുമ്പ് കത്തിനശിച്ചത്. ചാവക്കാട് മിനി സിവിൽ സ്റ്റേഷന് സമീപത്താണ് ലോറി കിടക്കുന്നത്.

തിരക്കേറുന്ന ഈ പ്രദേശത്താണ് ലോറി മാസങ്ങളായി മാറ്റാതെ കിടക്കുന്നത്. സിവിൽ സ്‌റ്റേഷന് സമീപമായതിനാൽ സർക്കാർ ഓഫീസുകളിലേക്കും മറ്റുമായി എത്തുന്ന നിരവധി പേരുടെ വാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യണം. ഗതാഗതത്തിനോ മിനി സിവിൽ സ്‌റ്റേഷനിൽ എത്തുന്നവർക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം ലോറി സ്ഥലത്തുനിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.