സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊ വിഡ്-19 സ്ഥിരീകരിച്ചു….

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊ വിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്- 59, ആലപ്പുഴ- 57, കാസർഗോഡ്- 56, എറണാകുളം- 50, മലപ്പുറം- 42, തിരുവനന്തപുരം- 40 , പത്തനംതിട്ട- 39, തൃശൂർ, വയനാട് ജില്ലകളിൽ- 19 വീതം, കണ്ണൂർ- 17 , ഇടുക്കി- 16 , കോട്ടയം- 12, കൊല്ലം- 5, കോഴിക്കോട്- 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തൃശൂർ ജില്ലയിൽ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനർ പരിശോധനഫലം പോസിറ്റീവ് ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

206 പേർക്കാണ് സമ്പർക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

തൃശൂരിൽ ഇന്ന് 18 പേർക്ക് കൊ വിഡ് ബാധിച്ചതായി ആരോ​ഗ്യ വിഭാ​ഗം.
20 പേർക്ക് രോ​ഗ മുക്തി. ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇങ്ങിനെ. ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 വയസ്സ്, പുരുഷൻ ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 വയസ്സ്, പുരുഷൻ)

തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 വയസ്സ്, സ്ത്രീ),
(4 വയസ്സുള്ള പെൺകുട്ടി)
ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25 വയസ്സ്, പുരുഷൻ) ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43 വയസ്സ്, പുരുഷൻ) ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41 വയസ്സ്, പുരുഷൻ)
മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 വയസ്സ്, പുരുഷൻ) ബീഹാറിൽ നിന്ന് ‘ ഇരിങ്ങാലക്കുടKSE എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23 വയസ്സ്, പുരുഷൻ) 25 വയസ്സ്, പുരുഷൻ

ഇരിങ്ങാലക്കുട KSE സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59 വയസ്സ്, പുരുഷൻ) 55 വയസ്സ്, പുരുഷൻ മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32 വയസ്സ്, പുരുഷൻ) കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 വയസ്സായ ആൺകുട്ടി) ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്തകരുമത്ര സ്വദേശിയായ(42 വയസ്സ്, പുരുഷൻ) നായ്ക്കുളം സ്വദേശി(27 വയസ്സ്, പുരുഷൻ)

മേത്തല സ്വദേശി(19 വയസ്സ്, പുരുഷൻ)
ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24 വയസ്സ്, പുരുഷൻ) എന്നിവരടക്കം ആകെ18 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 18 പേരിൽ 10 പേർ സെൻ്റി നൽ സർവ്വെലൻസിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്.