തൃശൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ തൂങ്ങിമരിച്ച നിലയിൽ..

മുംബൈയില്‍ നിന്നെത്തി തൃശൂരില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 64 വയസായിരുന്നു. ക്വാറന്റീന്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജോണ്‍സന്‍ ജോസഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈയിലെ സാകിനാക്കയിലെ മഹാവീര്‍ നിവാസിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ക്വാറന്റീനിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടിരു ന്നെങ്കിലും സംശയാസ്പദമായ പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.