കോ വി ഡ് :- തൃശൂർ പുതുക്കാട്‌ സ്വദേശി ഒമാനിൽ മര  ണപ്പെട്ടു…

കോ വി ഡ് വൈറസ് ബാധിതനായി ഒരു മലയാളി കൂടി ഒമാനിൽ മരണപ്പെട്ടു. തൃശൂർ, പുതുക്കാട്‌, ചുള്ളിപ്പറബിൽ സ്വദേശി സന്തോഷ്‌ ആണ് മര ണപ്പെട്ടത്. 43 വയസ്സായിരുന്നു. കാറ്ററിംഗ്‌ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഖോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ പിന്നീട്  ആരോഗ്യ നില അതീവ ഗുരു തരമാകുകയും, മരണം സംഭവിക്കുകയായിരുന്നു  8 മാസം മുൻപാണ് ഇദ്ദേഹം നാട്ടിൽ നിന്നും ഒമാനിലേക്ക് മടങ്ങിയെത്തിയത്. മാതാവ്‌: ശാന്ത, ഭാര്യ : സൗമ്യ, മക്കൾ: ധീരജ്‌, ദേവിക.