പൊറോട്ട അടിക്കൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും സാധ്യമെന്ന് മെറിൻഡ തെളിയിച്ചു.

വടക്കാഞ്ചേരിപ്പുഴയോരത്തെ പള്ളിമണ്ണ പാലത്തിനു സമീപം തട്ടുകട നടത്തുന്ന രണ്ടു പേരെ കാണാം. കഷ്ടപ്പാടിൽ നിന്ന്‌ ജീവിതത്തിൽ ഉയർച്ചയിലെത്താനാണ്‌ അവരുടെ സഞ്ചാരം. മെറിൻഡയും അമ്മ അമ്മിണയും. ഇപ്പോഴിതാ മെറിൻഡ സാമൂഹികമാധ്യമത്തിലും വൈറലാണ്‌.

തൃശ്ശൂർ സഹകരണകോളേജിലെ ബി.കോം. രണ്ടാം വർഷ വിദ്യാർഥിനിയാണ്. ബി.കോം. വിദ്യാർഥിനിയായ മെറിൻഡയുടെ പൊറോട്ടനിർമാണമിടുക്കാണ് സാമൂഹികമാധ്യമത്തിലെ താരമാക്കിയത്‌.

പൊറോട്ട അടിക്കുന്ന അതേ ചടുലത സംസാരത്തിലുട നീളം പ്രകടിപ്പിക്കുന്ന മെറിൻഡ അമ്മയെക്കുറിച്ച്‌ തന്നെയാണ് അധികവും പറഞ്ഞത്. പങ്ങാരപ്പിള്ളിയിലാണ് വീട്. അച്ഛൻ ഉപേക്ഷിച്ചതോടെ ജീവിതത്തോട് പൊരുതാൻ അമ്മയ്ക്ക്‌ റബ്ബർ വെട്ടിന് പോകേണ്ടി വന്നു. അഞ്ചുവർഷം മുന്നേയാണ് തട്ടുകട തുടങ്ങുന്നത്. ലക്ഷങ്ങളുടെ കടബാധ്യതയുണ്ട്. തട്ടുകടയിലെ കച്ചവടം ഉച്ചയ്ക്ക് 12-ന് തുടങ്ങും. രാത്രി പത്തുവരെ നീളും. ലോക്ക് ഡൗണായതിനാൽ കോളേജില്ലെങ്കിലും ഓൺലൈൻ ക്ലാസ് കേൾക്കാനും ഇപ്പോൾ തനിക്ക്‌ കഴിയുന്നില്ലെന്നും മെറിൻഡ പറയുന്നു. തട്ടുകടയിൽ ആദ്യമൊക്കെ ചായ ഉണ്ടാക്കിക്കൊടുക്കാനും എണ്ണപ്പലഹാരങ്ങൾ തയ്യാറാക്കാനും അമ്മയെ സഹായിക്കാൻ പോയിരുന്ന മെറിൻഡയ്ക്ക്‌. പെറോട്ട അടിക്കാൻ എങ്ങനെയാണ്‌ പഠിച്ചതെന്ന്‌ മെറിൻഡ പറയുന്നു

‘‘എട്ടുകിലോ മൈദയുടെ പൊറോട്ട ദിവസവും പോകും. പാഴ്സൽ വെടിക്കൻ നിരവധിപേർ. പെട്ടെന്നാണ് പൊറോട്ട അടിച്ചിരുന്ന വ്യക്തി പണി ഉപേക്ഷിച്ചത്. അമ്മിണി മകളോട് പൊറോട്ടക്കാര്യം നോക്കാൻ പറ്റുമോ എന്ന്‌ ചോദിച്ചു. ചങ്കുറപ്പോടെ നോക്കിക്കൊള്ളാം എന്ന മറുപടി. തുടർന്ന് പൊറോട്ട അടിക്കൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും സാധ്യമെന്ന് മെറിൻഡ തെളിയിച്ചു.