മഴ കനത്തു തുടങ്ങിയതോടെ.. മണ്ണുത്തിയിൽ വെള്ളം ഉയർന്നു..

ശക്തമായതോടെ ദേശീയപാത ആറുവരിയിൽ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണുത്തി മേൽപ്പാലം അടച്ചു. രാത്രിയോടെയാണ് വെള്ളം നിറഞ്ഞത്‌ വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത സ്ഥിതിയായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. രണ്ടടി ഉയരത്തിലാണ് വെള്ളം ഉയർന്നിരിക്കുന്നത്.

കാനകൾ വൃത്തിയാക്കുന്ന പണികൾ ദേശീയപാത അധികൃതർ നിർത്തിയതാണ് വെള്ളതിന്റെ ഒഴുക്ക് നിലക്കാൻ കാരണം . മഴ വെള്ളം നിറഞ്ഞതിനാൽ മണ്ണുത്തി സെന്റർ, മുളയംറോഡ്, ഫാം പടി, വെട്ടിക്കൽ എന്നി ഭാഗത്തെ കുഴികളിൽ വാഹനങ്ങൾ വീണു .

നടത്തറ റോഡിലെ വെള്ളക്കെട്ട് യാത്രാ ദുരിതമായി . മണ്ണുത്തി റോഡിലൂടെ വാഹനങ്ങളുമായി ആരും യാത്ര പോകരുതെന്ന് വാട്ടസ് ആപ്പിലൂടെ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ട്. മേൽപ്പാലത്തിൽ നിന്ന്‌ വെള്ളം ഒഴുകിപ്പോകുന്നതിനിട്ട പൈപ്പുകൾ മണ്ണു നിറഞ്ഞു അടഞ്ഞതാണ് വെള്ളക്കെട്ടിനു പ്രധാന കാരണം.

സർവീസ് റോഡിൽ മണ്ണുത്തി സെന്റർ മുതൽ മുളയം റോഡ് വരെ കാനകൾ അശാസ്ത്രീയമായി പണിതതിനാൽ മാലിന്യം നിറഞ്ഞു. വെള്ളം താഴെയ്ക്കു ഒഴുകി പോകാൻ സാധിക്കുന്നില്ല. രണ്ടു വർഷമായി തുടരുന്ന വെള്ളക്കെട്ടിനു പരിഹാരം കാണാൻ ദേശീയപാത അധികൃതർ തയ്യാറാകുന്നില്ല. തുടങ്ങിയ പണികൾ മഴയത്ത് പൂർത്തിയാക്കില്ല.