ഇരിഞ്ഞാലക്കുട പുതിയ ഇനം “5 ചിലന്തികളെ” കണ്ടെത്തി…

പുതിയ ഇനം “5 ചിലന്തികളെ” കണ്ടെത്തി.. ഇരിഞ്ഞാലക്കുട മുരിയാട് കോൾ പാടങ്ങളിലും വയനാടൻ കാടുകളിൽ ഉമായി അഞ്ചിന് പുതിയ ചിലന്തികളെ കണ്ടെത്തി. ജൈവവൈവിധ്യ ഗവേഷക കേന്ദ്രമായ ക്രൈസ്റ്റ് കോളേജിൽ ആണ് വട്ട ചിലന്തി’ ചാട്ട ചിലന്തി, കുടുംബങ്ങളിലെ പുതിയ ഇനങ്ങളെ കണ്ടെത്തിയത് .

രണ്ടും അസിമോണിയ ജനുസിൽ ഒരിനത്തെയും വയനാട്ടിൽ നിന്നും വട്ടച്ചിലന്തി ചാട്ടച്ചിലന്തി കുടുംബത്തിലെ ഓരോ ഇനത്തെ മുരിയാട് കോൾ പാടത്തു നിന്നുമാണ് കണ്ടത്. മാരാങ്കോ സീബ്ര, മാരാങ്കോ ‘ബത്തേരിയൻസിസ് എന്നാണ് പുതിയ ഇനങ്ങൾക്കിട്ട പേര്.

കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര–സാങ്കേതിക പരിസ്ഥിതി സംഘടനയുടെയും സഹകരണത്തോടെയായിരുന്നു പഠനം.‘  ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.വി.സുധികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഡോ. വൈൻ പി.മാഡിസൺ, ശ്രീലങ്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ സയൻസിലെ ഡോ. സുരേഷ് പി. ബെഞ്ചമിൻ, കെ‍ാൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോൺ കാലൈബ്, ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാർഥികളായ കെ.എസ്.നഫിൻ, എൻ.വി.സുമേഷ് പി.പി. സുധിൻ, എന്നിവരും പങ്കാളികളാണ്.