ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 02) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (24, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (37, പുരുഷൻ),
ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (25, പുരുഷൻ), ജൂൺ 28 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (23, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന തളിക്കുളം സ്വദേശി (36, പുരുഷൻ) ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (34, പുരുഷൻ), ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് കല്ലൂർ സ്വദേശി (35, പുരുഷൻ), ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (27, പുരുഷൻ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(62, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 428 ആയി. രോഗം സ്ഥീരികരിച്ച 166 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19511 പേരിൽ 19315 പേർ വീടുകളിലും 196 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 22 പേരേയാണ് വ്യാഴാഴ്ച (ജൂലൈ 02) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്.
നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 16 പേരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 253 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 1044 പേരെ വ്യാഴാഴ്ച (ജൂലൈ 02) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 855 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.