വടക്കാഞ്ചേരിയിൽ പത്തു വയസ്സുകാരന് തെരുവ് നായയുടെ ആക്രമണം..

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ തെരുവുനായയുടെ കടിയേറ്റ് പത്തുവയസുകാരനു പരിക്കേറ്റു. വടക്കാഞ്ചേരി അകമല ബൈപാസിന് സമീപമുള്ള പത്തുവയസ്സുകാരൻ നബീലിനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലിന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനു പുറത്ത് നിൽകുകയായിരുന്ന നബീലിനെ നായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് പറയുന്നു. നായയെ ഓടിപ്പിക്കാൻ ശ്രമിച്ചവരെ നായ ആക്രമിക്കാൻ ശ്രമിച്ചതും പരിഭ്രാന്തിക്കിട വരുത്തി.

കുട്ടിയുടെ വലതു കയ്യിലാണ് കടിയേറ്റത്. കുട്ടിയെ ആദ്യം ഓട്ടുപ്പാറ ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപിച്ചു. വടക്കാഞ്ചേരി – അകമല – പരുത്തിപ്ര ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം രൂക്ഷമായതായും പരാതിയുണ്ട്.