പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും…

പുത്തൂർ സുവോളജിക്കൽ പാർക്ക് വനമഹോത്സവം സംസ്ഥാനതല ഉദ്ഘാടനവും, അതിജീവന വനം ഉദ്ഘാടനവും ഇന്ന് (ജൂലൈ 2) രാവിലെ 10 മണിക്ക് വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു . ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജൻ അധ്യക്ഷത വഹിക്കും. നിലവിലുള്ള ഓഫീസ് കെട്ടിടത്തിന് ചേർന്ന് സ്ഥാപിച പന്തലിൽ ആണ് ഉദ്ഘാടനം. അതിനുശേഷം അതിജീവന മരം നടൽ, നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന പ്രദേശം സന്ദർശിക്കും. ഒരു മണിക്ക് പ്രവർത്തന അവലോകനവും സംഘടിപ്പിക്കും.138 ഏക്കർ വനഭൂമിയിലാണ് പുതിയ മൃഗശാല മാറ്റി സ്ഥാപിക്കുന്നത്.

360 കോടി രൂപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച് ഡിസംബറോടെ പുത്തൂരിലുള്ള സുവോളജി പാർക്കിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. യോഗത്തിൽ കോവിഡ് മാനദണ്ഡമനുസരിച്ച് ജനപ്രതിനിധികൾ, വകുപ്പുദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.