കൊടകര ∙ ഷാർജയിൽനിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്ന യുവാവ് മരിച്ചു. മരത്തോംപിള്ളി കുണ്ടോളി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ സിജിലാണ് (33) മരിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
കോവിഡ് ടെസ്റ്റിൽ ആദ്യം പോസിറ്റീവായിരുന്നെങ്കിലും പിന്നീട് നെഗറ്റീവായി. അവസാന ടെസ്റ്റിന്റെ ഫലം ഇന്ന് ലഭിച്ചശേഷമേ മൃതദേഹം വിട്ടുനൽകൂ. വൃക്ക സംബന്ധമായ അസുഖങ്ങളും സിജിലിനുണ്ടായിരുന്നു. അമ്മ: അമ്മിണി.