ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്; 5 പേർ രോഗമുക്തർ.

 

ജില്ലയിൽ ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ), ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (58, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (46, പുരുഷൻ), ജൂൺ 15 ന് മലേഷ്യയിൽ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷൻ),

ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മുള്ളൂർക്കര സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെൺകുട്ടി, 40 വയസ്സായ സ്ത്രീ), ബംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷൻ, 44, പുരുഷൻ), മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപെട്ട (58, പുരുഷൻ, 48, സ്ത്രീ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി (30, പുരുഷൻ),

ജൂൺ 22 ന് ബംഗളൂരുവിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ കോർപ്പറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷൻ), ചേർപ്പ് സ്വദേശിക്കും (38, പുരുഷൻ) രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ ജില്ലയിൽ രോഗമുക്തരായി. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.

ചാലക്കുടി നഗരസഭയുടെ 16, 19, 21, 30, 31, 35, 36 ഡിവിഷനുകൾ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 7, 8 വാർഡുകൾ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ.

ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. ജൂൺ 21, 24 തീയതികളിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ തുടരുക. തൃശൂർ കോർപ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകൾ, കാട്ടകാമ്പാൽ പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 14, 15, 16 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14, 15 വാർഡുകൾ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരും.
ഇവിടങ്ങളിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ.

കോടതി, ദുരന്തനിവാരണ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങൾ ഉച്ചക്ക് രണ്ടു മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.