ചാവക്കാട്, തളിക്കുളം ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു….

തളിക്കുളം ബീച്ചുകളിലാണ് അപകടം. ബ്ലാങ്ങാട് കടലില്‍ കുളിക്കാനിറങ്ങിയ3 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഇരട്ടപ്പുഴ ചക്കര ബാബു മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഒരാളെ കാണാതായി. മറ്റൊരാളെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി. കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

തളിക്കുളം പത്താംകല്ല് ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു. വാടാനപ്പള്ളി ബീച്ച് ജുമാ മസ്ജിദിന് സമീപം വലിയകത്ത് വീട്ടില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍ ബാസിത് (17) ആണ് മരിച്ചത്.