ലോക് ഡൗണിനെ തുടർന്ന് പൂട്ടിയിട്ട ആഢംബര ബൈക്ക് വർക്ക് ഷോപ്പ് കുത്തിത്തുറന്ന് ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിശ്വനാഥ്.ആർ. ഐ പി എസിന്റെ നിർദേശ പ്രകാരം ചാലക്കുടി ഡി വൈ എസ്ബിപി സി ആർ സന്തോഷും സംഘവും പിടികൂടി.. മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റഷീദിന്റെ മകൻ റിയാദ് (21 വയസ്) ആണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. കോവിഡ് രോഗ ഭീതിയെത്തുടർന്ന് അടച്ചിട്ടിരുന്ന ചാലക്കുടി കോസ് മോസ് ക്ലബിനു സമീപത്തെ ആഢംബര ബൈക്ക് വർക്ക് ഷോപ്പായ “മെക്കാനിക് കിഡ് കസ്റ്റംസ്” എന്ന വർക്ക് ഷോപ്പിന്റെ ഷട്ടർ തകർത്ത് അകത്തു കയറി പണി പൂർത്തിയാക്കി വച്ചിരുന്ന duke ബൈക്ക് മോഷണം ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കടയുടെ പരിസരത്ത് വന്നപ്പോൾ ഷട്ടർ ഉയർത്തിയ നിലയിൽ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ ചാലക്കുടി പോലീസിന്റെ പരിശോധനയിൽ ബൈക്ക് മോഷണം പോയതായി മനസിലാക്കുകയുമായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി വൈ എസ് പി പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രസ്തുത വർക്ക് ഷോപ്പിന്റെ പരിസരത്തുള്ള സി സി ടി വി കൾ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തി.
തുടർന്ന് സമാന രീതിയിലുളള കുറ്റകൃത്യം ചെയ്യുന്ന വരെ പറ്റിയായി അന്വേഷണം ഇത്തരത്തിലുള്ള ഇരുപ തോളം പേരെ പറ്റി അന്വേഷിച്ചതിൽ മാമ്പ്ര സ്വദേശി അയ റിയാദിന്റെ വീട്ടിൽ ഇയാൾ വരാറില്ലെന്ന വിവരം കിട്ടി. എറണാകുളം – തൃശൂർ ജില്ലകളിലെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ തങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഇയാൾ വീട്ടിലെത്തിയതായി മനസിലാക്കി പിടികൂടുകയായിരുന്നു. പോക്സോ കേസുകളടക്കം ഇരുപതി ലേറെ കേസുകളിൽ പ്രതിയാണ് റിയാദ്.
തുടർന്ന് റിയാദിനെ വിശദമായി ചോദ്യം ചെയ്തതോടെ താനും ചെങ്ങമനാട് സ്വദേശിയായ ആരോമൽ , സതീശൻ എന്നിവരും ചേർന്ന് കടയുടെ ഷട്ടർ പൊളിച്ച് ബൈക്ക് മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ഡ്യുക്ക് ബൈക്ക് റിയാദ് നൽകിയ സൂചന പ്രകാരം കണ്ടെത്തി ചാലക്കുടി സ്റ്റേഷനിലെത്തിച്ചു. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബൈക്കും പ്രതിയെയും കോടതിയിൽ ഹാജരാക്കി. മറ്റുള്ള വരെ പറ്റിയുള്ള അന്വേഷണം പുരോഗമി ക്കുകയാണെന്ന് പോലീസ് അറിയിച്ചു.