അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി…

എൻജിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. ചേറ്റുവ അഴിമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് രണ്ട് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് അപകടത്തിലാവുക യായിരുന്നു. തുടർന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഗന്ധ കുമാരിയുടെ നിർദ്ദേശപ്രകാരം അഴീക്കോട് ഫിഷറീസ് റെസ്‌ക്യൂ ബോട്ട് വള്ളത്തേയും തൊഴിലാളികളേയും കരക്കെത്തിച്ചു.