സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് ശുപാർശ, ഇനിമുതൽ മിനിമം ചാർജ് 10 രൂപയാക്കണം..

കോവിഡ് വ്യാപനത്തിന് കാലത്തെ പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയിട്ട് ഉള്ളത്. റിപ്പോർട്ട് പശ്ചാത്തലത്തിൽ തീരുമാനം എടുക്കാൻ വേണ്ടി ഇന്ന് രാവിലെ 11 മണിക്ക് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ഉന്നതതലയോഗം നടക്കുന്നുണ്ട്. അഞ്ച് കിലോ മീറ്ററിന് മിനിമം ചാർജ് എട്ട് എന്നുള്ളത് മാറ്റി മിനിമം ചാർജ് 10 രൂപയാക്കാൻ വേണ്ടിയാണ് പ്രത്യേക ശുപാർശ നടത്തിയിട്ടുള്ളത്.

തുടർന്ന് രണ്ട് കിലോമീറ്റർ കൂടുന്നതിനനുസരിച്ച് രണ്ടര രൂപ കൂട്ടാനാണ് തീരുമാനം അതായത് 5 കിലോ മീറ്റർ കഴിഞ്ഞാൽ ഏഴു കിലോമീറ്റർ ആയാൽ 12 രൂപയും 9 കിലോമീറ്റർ കഴിഞ്ഞാൽ 14 രൂപയും ഇങ്ങനെ വർധിപ്പിക്കാനാണ് തീരുമാനം. മിനിമം ചാർജ് 12 രൂപയാക്കാൻ ഉള്ള ശുപാർശ കൂടി കമ്മീഷനെ കയ്യിലുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ ബസ് ചാർജ് 50% കൂട്ടാൻ വേണ്ടിയും ശുപാർശ ചെയ്തിട്ടുണ്ട്.

കോവിഡ വ്യാപനം കഴിഞ്ഞാൽ ബസ് ചാർജ് വീണ്ടും കുറക്കേണ്ടി വരും എന്നതും കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനം സർക്കാർ എടുക്കുക. കോവിഡ വ്യാപനത്തിന് കാലത്തേക്ക് മാത്രം ഉള്ള ബസ് ചാർജ് വർധന ആയതിനാൽ ഇടതുമുന്നണിയുടെ ചർച്ച ചെയ്യേണ്ടതില്ല എന്നാണ് വിലയിരുത്തൽ . അങ്ങനെയെങ്കിൽ ഗതാഗത മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചാൽ ഉടൻതന്നെ പ്രഖ്യാപനമുണ്ടാകും. നിരക്ക് കൂടുന്നതോടെ ബസ്സിൽ സാമൂഹിക അകലം വരുത്തുമോ എന്നത് വ്യക്തതയില്ല.