ഉറവിടം അറിയാതെ രോഗികൾ കൂടുന്നു. തൃശ്ശൂർ ഉൾപ്പെടെ ആറ് ജില്ലകളിൽ കർശന നിയന്ത്രണം..

ഇനി ബോധവൽക്കരണം ഉപദേശമൊന്നും തന്നെ ഉണ്ടാവില്ല. പകരം കടുത്ത പിഴയും നിയമ നടപടികളും മാത്രം. ഉറവിടം അറിയാതെ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ കർശന നിയന്ത്രണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കാസർകോഡ്, എന്നീ ജില്ലകളിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

90 ശതമാനം പോലീസുകാരെയും കോവിഡിന്റെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്. നിലവിൽ തൃശ്ശൂരിലെ പ്രധാന നഗരങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഒരു കടയിൽ മൂന്നാളിൽ കൂടുതൽ കയറാൻ പാടില്ല എന്നത് കർശനമാക്കിയിട്ടുണ്ട്.