ക്ഷീര കർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കോ വിഡ് 19 ന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന ക്ഷീര കർഷകർക്കാണ് ആനുകൂല്യങ്ങൾ. ഒരു പശുവിന് 50 കി.ഗ്രാം വീതം എന്ന നിലയിൽ രണ്ട് ചാക്ക് കാലിത്തീറ്റയാണ് അനുകൂല്യമായി നൽകിയത്.
ഇതിനു പുറമെ 2019ലെ പ്രളയത്തിൽ തൊഴുത്തുകൾ നശിച്ചുപോകുകയും, കന്നുകാലികളെ നഷ്ടപ്പെടുകയും ചെയ്ത കർഷകർക്കും മറ്റു വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്തു. ഇവരിൽ പശു ക്കുട്ടികളെ നഷ്ടപ്പെട്ടവർക്ക് 500രൂപ, തൊഴുത്ത് നശിച്ചവർക്ക് 200രൂപ, എന്ന രീതിയിലാണ് നൽകിയത്. കൃഷിക്കാർക്കുള്ള കാലിത്തീറ്റയുടെയും ചെക്കുകളുടെയും വിതരണം നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.