സന്മനസ്സുകാരന് നല്കിയ സമാധാനം. ബാങ്കിൽ നിന്നും പിൻവലിച്ച അറുപതിനായിരം രൂപയിൽ അമ്പതിനായിരം രൂപ യാത്രക്കിടയിൽ നഷ്ട്ടപെട്ട വടക്കാഞ്ചേരിയിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജോലിക്കാരനാണ് ആറ്റൂർ താമറ്റൂര് വീട്ടില് രവീന്ദ്രൻ..ഇപ്പോൾ സന്തോഷവാനാണ്. ഓട്ടുപാറയിലെ കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും 60000 രൂപയാണ് രവീന്ദ്രൻ രാവിലെ പിൻവലിച്ചത്. വീട്ടിലെത്തി നോക്കിയപ്പോൾ ബാഗിൽ പതിനായിരം രൂപ മാത്രം കാണപ്പെട്ട രവീന്ദ്രൻ സ്തംഭിച്ചുപോയിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക് കൊടുക്കാനുള്ള അറുപതിനായിരം രൂപ, അത് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? എന്നായിരുന്നു ചിന്ത..
എന്നാൽ ആ പണം എത്തിയിരുന്നത് നന്മയുടെ കാരങ്ങളിലേക്കായിരുന്നു. കരഞ്ഞു കൊണ്ട് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ രവീന്ദ്രനെ പോലീസ് ഇൻസ്പെക്ടർ മാധവൻകുട്ടി സമാധാനിപ്പിച്ചു. എന്നാൽ ആ പണം എത്തിയിരുന്നത് നന്മയുടെ കാരങ്ങളിലേക്കായിരുന്നു.
രവീന്ദ്രൻ എത്തി അല്പം കഴിഞ്ഞപ്പോൾ കിതച്ചുകൊണ്ട് ഒരാൾ പോലീസ് സ്റ്റേഷനിലേക്ക് കയറിവന്നു. പോലീസുകാർ അയാളോട് വിവരങ്ങൾ ചോദിച്ചു. “സാറേ, വടക്കാഞ്ചേരി പുഴ പാലത്തിനടുത്തുവെച്ചു കളഞ്ഞുകിട്ടിയതാ സാറേ…”. അയാൾ ഒരു പൊതി നീട്ടി. തുറന്നു നോക്കിയപ്പോൾ അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് നോട്ടുകൾ. കുമരനെല്ലൂർ ജാറംകുന്ന് നാറാത്തു പറമ്പില് ഉണ്ണ്യേന്കുട്ടിയുടെ മകനാണ് കൂലിത്തൊഴിലാളിയായ മുസ്തഫ ആയിരുന്നു കക്ഷി.
“എനിക്കെന്തിനാ കാശ് സാറേ, അന്യന്റെ ഒരു പൈസയും എനിക്കു വേണ്ട. അധ്വാനിക്കാതെ ലഭിക്കുന്ന ഒരു പണവും എനിക്കു വേണ്ട. പടച്ചവൻ പൊറുക്കില്ല” എന്നായിരുന്നു മുസ്തഫയുടെ വാക്കുകൾ. പോലീസുദ്യോഗസ്ഥർ പണം നഷ്ടപ്പെട്ട രവീന്ദ്രനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രവീന്ദ്രൻ പണം പിൻവലിച്ച ബാങ്കിൽ ബന്ധപ്പെട്ട് അതേ നോട്ടുകൾ തന്നെയാണ് മുസ്തഫയ്ക്ക് കളഞ്ഞുകിട്ടിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയ ശേഷം രവീന്ദ്രന് അത് കളഞ്ഞു കിട്ടിയ മുസ്തഫ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മാധവൻകുട്ടിയുടെ സാന്നിധ്യത്തിൽ കൈമാറി.