ചലച്ചിത്രതാരം ഷംന കാസിം ഇനി ഭീ ഷണി പ്പെടുത്തി പണം തട്ടാൻ ശ്രമം തൃശൂർ സ്വദേശികൾ അറസ്റ്റിൽ…

കൊച്ചി∙ നടി ഷംന കാസിമിന്റെ പക്കൽനിന്നു പണം തട്ടാ ൻ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാ ൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്.

മറ്റാരും ഇവരുടെ തട്ടി പ്പിൽ ഇര കളാകാ തിരിക്കാനാണു പൊലീസിൽ പരാതി നൽകിയതെന്നും കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു. തൃശൂരിൽനി വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ഈ സമയം കൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴി‍ഞ്ഞ ദിവസം വരനായി എത്തിയ ആൾ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സം ശയം   അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്.

പിറ്റേ ദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. എന്നാൽ പണം നൽകാൻ തയാറായില്ലെന്നു മാത്രമല്ല, വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനിടെ സി സി tv ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി.

ഇതോടെ അമ്മ തന്നെയാണ് പരാ തി നൽകിയ തെന്നും ഷംന കാസിം പറഞ്ഞു. കേസിൽ ഉൾപ്പെട്ട ആറു പേരിൽ നാല് പേരാണ് മരട് ഷാഡോ പോലിസിന്റെ പിടി യിലായത്. തൃശൂര്‍ സ്വദേശികളായ റഫീഖ്, രമേശ്, ശരത്, അഷറഫ് എന്നിവരാണ് അ റസ്റ്റിലായത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. പ്രതി കളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഷംനയുടെ മാതാവിന്റെ പരാതിയിലാണ് പ്രതി കളെ പിടികൂടി  .