
ഇന്നലെയാണ് സംഭവം. ആലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സര്‍വീസ് സെന്ററില്‍ അറ്റകുറ്റപ്പണിക്കായി നല്‍കിയിരുന്ന പോലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയ പാതയിലൂടെ ഓടിച്ചു വരികയായിരുന്നയാളെ പ്രതിയെ ആണ് മണ്ണുത്തി പോലീസ് പിടികൂടി. പ്രതി ആലപ്പുഴ പുന്നപ്ര സ്വദേശി അല്ഫാദ് മന്‍സില്‍ നിഹാര്‍ (34) ആണ് ഈ വ്യത്യസ്ഥ മോഷ്ടാവ്. ഇന്നലെ രാവിലെ വെട്ടിക്കലില്‍ വച്ചാണ് പിടിയിലാകുന്നത്.
പലിയേക്കര യില്‍വച്ചു സംശയം തോന്നി മണ്ണുത്തി പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് സ്റ്റേഷന് ഇന്‍ചാര്‍ജ് ശശിധരന് പിള്ളയുടെ നേതൃത്വത്തില്‍ വാഹനം പിന്തുടര്ന്നു പിടി കൂടുക യായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.