ഇന്ന് ജൂൺ 21ലെ “തൃശൂർക്കാരുടെ” സൂര്യ ഗ്രഹണം എങ്ങനെയായിരുന്നു ?

പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് ഇന്ന് ജൂൺ 21 ന് അനുഭവപ്പെട്ടതു പോലെ ഒരു ‘വലയ’ സൂര്യ ഗ്രഹണത്തിന്റെ മനോഹാരിത ദൃശ്യമാവുക . പൊതുവെ മങ്ങിയ കാലാവസ്ഥയിൽ കഴിയുന്ന തൃശ്ശൂരിൽ ഇന്ന് പലയിടങ്ങളിലും രാവിലെ മൂന്ന് മണിക്കൂർ നേരത്തേക്ക് ഗ്രഹണത്തിന്റെ അനുഭവം തന്നെ . ലോകത്ത് മറ്റു പല കേന്ദ്രങ്ങളിലും അനുഭവപ്പെട്ട അത്ര രീതിയിൽ പൂർണത ഇന്ന് കേരളത്തിൽ പൊതുവെയും തൃശ്ശൂരിൽ പ്രത്യേകിച്ചും അനുഭവപ്പെട്ടില്ലെങ്കിലും ഭാഗിക സൂര്യ ഗ്രഹണത്തിന് സാക്ഷിയായി .

സൂര്യന്റെയും ഭൂമിയുടെയും ഇടയിലൂടെ ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ കടന്നുപോയതാണ് ഇന്നത്തെ ഗ്രഹണം . ആ സമയം ഏതാണ്ട് മൂന്നു മണിക്കൂർ നേരം ചന്ദ്രൻ സൂര്യന്റെ പ്രഭയെ ഏറെക്കുറെ മറക്കുകയും അതനുസരിച്ചുള്ള ചന്ദ്ര നിഴൽ ഭൂമിയിൽ പതിയുകയുമാണ് ചെയ്തത് . തൃശ്ശൂരിൽ ഇന്ന് പല ക്ഷേത്രങ്ങളും രാവിലെ 9 മണി കഴിഞ്ഞ് അടക്കുകയും ഉച്ചയോടെ വീണ്ടും തുറക്കുകയും ചെയ്തു . സന്പൂർണമായ ഗ്രഹണം ദൃശ്യമാകാൻ കഴിയാത്തതിന്റെ നിരാശ കുട്ടികൾക്കുണ്ട് . സോഷ്യൽ മീഡിയയിൽ ചിലർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ലോകാവസാനം ഉണ്ടാകുമെന്ന് വരെ തട്ടിവിട്ടിരുന്നു .