നമ്മുടെ തൃശ്ശൂർ ജില്ലയാകെ മഴയുടെ കാര്യത്തിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കാര്യം മറന്നു പോകരുത് . രാത്രിയും ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുകയാണ് . മാത്രമല്ല സമീപ ജില്ലകളായ എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലും ഇതേ രീതിയിൽ ഇന്ന് യെല്ലോ അലേർട്ട് നിലനിൽക്കുകയാണ്. പകൽ ജില്ലയിൽ ചിലയിടങ്ങളിൽ കുറച്ചുമാത്രമല്ലേ മഴ പെയ്തുള്ളൂ എന്ന് കരുതി രാത്രിയും അങ്ങനെ ആയിരിക്കുമെന്ന് കരുതരുത് .
ശക്തമായ കാറ്റും കൂടി ഉണ്ടെങ്കിൽ മരങ്ങൾ കടപുഴകാനുള്ള സാധ്യതയും മനസ്സിൽ മുൻകരുതലെടുക്കണം . വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ഉള്ള ഇടങ്ങളിലും, റോഡിലേക്ക് മരങ്ങൾ തള്ളി നിൽക്കുന്ന ചില സ്ഥലങ്ങളിലും ആളുകൾ പ്രത്യേക ജാഗ്രത പാലിക്കണം . തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇത്തരം സാഹചര്യം നിലനിൽക്കുന്നുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് ആപത്തുകൾ വരാതിരിക്കട്ടെ..