തൃശൂർ ജില്ലയിൽ ഇന്ന് 17പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 3പേർക്ക് സമ്ബർക്കം മൂലമാണ് രോഗം ബാധിച്ചിട്ടുള്ളത്. 37 പേര്‍ക്ക് രോഗമുക്തി. കേരളത്തിലാകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 133 പേർക്കാണ്. ഇതിൽ 80 പേര് വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത ഇന്ന് പുതിയ 7ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചപ്പോൾ, തൃശൂർ ജില്ലയിലെ 9പ്രദേശങ്ങളെ ഹോട്സ്പോട്ടിൽ നിന്നും ഒഴിവാക്കി. അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി, അളഗപ്പ നഗർ, വാടാനപ്പിള്ളി, വെള്ളാങ്ങല്ലൂർ, തോളൂർ എന്നിവിടങ്ങളാണ് ഒഴിവാക്കിയവ.
തൃശൂർ ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ 272 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 160 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച 89 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വീടുകളിൽ14618 പേരും ആശുപത്രികളിൽ 132 പേരും ഉൾപ്പെടെ ആകെ 14750 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ ആകെ 7492 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 6766 സാംപിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 726 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതു വരെ പരിശോധിച്ചതിൽ ആകെ 6507 നെഗറ്റീവ് റിസൾട്ടും 259 പോസിറ്റീവ് റിസൾട്ടും ആണ് ഉള്ളത്. ഇന്ന് 327 സാംപിളുകളാണ് പരിശോധനക്ക് അയച്ചത്.
തൃശൂർ ജില്ലയിലെ, ജൂൺ 4ന് ദുബായിൽ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്, സ്തീ), ജൂൺ15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷൻ), ജൂൺ9ന് ഗുജറാത്തിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (51വയസ്സ്, പുരുഷൻ), ജൂൺ8ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (24 വയസ്സ്, പുരുഷൻ), ജൂൺ12ന് കുവൈറ്റിൽ നിന്ന് വന്ന വന്ന കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ സ്വദേശി (29 വയസ്സ്, സ്റ്റീ), ജൂൺ5ന് ആഫ്രിക്കയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(39 വയസ്സ്, പുരുഷൻ), ജൂൺ11ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടുർ സ്വദേശി(43 വയസ്സ്, പുരുഷൻ),2ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(38 വയസ്സ്, പുരുഷൻ), ജൂൺ16ന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), 11ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (30 വയസ്സ്, സ്ത്രീ), ജൂൺ6ന് ബഹ്റിനിൽ നിന്ന് വന്ന തൃശൂർ സ്വദേശി(60 വയസ്സ്, പുരുഷൻ), ജൂൺ05ന് ഒമാനിൽ നിന്ന് സ്വദേശി(36 വയസ്സ്, പുരുഷൻ), ജൂൺ14ന് ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(43 വയസ്സ്, പുരുഷൻ),പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷൻ),വെള്ളാങ്കല്ലൂർ സ്വദേശി(46 വയസ്സ്, സ്റ്റീ),തൃശൂർ സ്വദേശി(40 വയസ്സ്, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.